
2008ലെ ഫെസ്റ്റിവലില്‍ അതിന്റെ വലിയ ഉദാഹരണമായിരുന്നു മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയ 'പാര്‍ക്ക് വയാ' എന്ന ചിത്രം. അതേ പാതയില്‍ ഇത്തവണയെത്തിയതായിരുന്നു ടര്‍ക്കിയില്‍ നിന്നുള്ള ഒരട/ ദേര്‍ എന്ന ചിത്രം. രാവിലെത്തന്നെ കാണാന്‍ പോയതിനാല്‍ ഉറങ്ങാന്‍ പോലും പറ്റാതെ പീഡിപ്പിക്കുന്ന ചിത്രമായിരുന്നു ഇത്. Hakki Kurtulus & Melik Saracogl എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേയുള്ളൂ.
അമ്മയുടെ മരണത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി രാജ്യത്തില്ലാതിരുന്ന മകന്‍ സഹോദരിയുടെ അടുത്തേക്ക് തിരിച്ചെത്തുകയാണ്. അയാളെ പഴയ കാര്യങ്ങള്‍ വേട്ടയാടുന്നുണ്ട്. വീട്ടില്‍ നിന്നാല്‍ ഭാവി തകരുമെന്ന ഭീതിയായിരുന്നു അയാളെ പ്രവാസിയാക്കിയത്. നിശബ്ദയായ അമ്മ, അനിയത്തി, ദൂരെ ദ്വീപില്‍ ഒറ്റക്ക് താമസിക്കുന്ന അഛന്‍...ഡിപ്രഷന്റെ ഒരു ലോകമായിരുന്നു അയാളുടേത്. അയാളുടെ യാത്ര പറച്ചിലിന് ശേഷവും അമ്മയുടെ ലോകം മാറുന്നില്ല. അവര്‍ വിദൂരമായ ദ്വീപിലേക്ക് നോക്കി എന്നും നില്‍ക്കും. ഒരിക്കല്‍ കരയിലെ കാത്തിരിപ്പ് അവസാനിച്ചത് ആ പുഴയിലായിരുന്നു. ആത്മഹത്യക്ക് മുമ്പ് മക്കള്‍ക്കും അഛനും അവര്‍ ഒരു കത്ത് നല്‍കിയിരുന്നു. ഓരോരുത്തരും ആ കത്ത് വായിക്കുന്നു. മക്കള്‍ അഛനെ കാണാന്‍ പോകുന്നു. കുറേ നേരം സംസാരിക്കുന്നു. വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അതുവരെ അവരുടെ ലോകത്ത് ജീവിച്ചവര്‍ ഇപ്പോള്‍ അമ്മയെപ്പറ്റി മാത്രം പറയുന്നു..സംസാരം മാത്രം. ഇടക്ക് പൈപ്പ് തുറന്നാല്‍ മണിക്കൂറുകളോളം വെള്ളം പോവുന്നു. അമ്മയുടെ മൃതദേഹം കുളിപ്പിക്കാന്‍ തന്നെ ഒന്നര മണിക്കൂറുള്ള ചിത്രത്തിലെ അരമണിക്കൂറെടുത്തു. എന്തിനായിരുന്നു ഈ ലാഗിംഗ് എന്നു പോലും മനസിലാക്കിത്തരാന്‍ സംവിധായകനാവുന്നില്ല. ഈ വലിച്ചു നീട്ടല്‍ തന്നെയായിരുന്നു ചിത്രത്തെ നശിപ്പിച്ചത്. അവാര്‍ഡ് പ്രതീക്ഷിച്ച് 'അവാര്‍ഡ് പടമെന്ന' സ്വന്തം ലേബലും വാങ്ങിയാണ് 'ഒരട' മടങ്ങിയത്.
No comments:
Post a Comment