
അവനും അവളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ മകന്‍ ജനലില്‍ നിന്നും താഴെ വീണ് മരിക്കുന്നതാണ് ചിത്രത്തിന്റെ ആരംഭം. തന്റെ അടങ്ങാത്ത ലൈംഗികാസക്തിയാണ് കുഞ്ഞിനെ കൊന്നതെന്ന ചിന്ത ആ നിമിഷം മുതല്‍ അവളില്‍ നിറയുകയാണ്. ആ മനോരോഗത്തെ ചികിത്സിച്ചു മാറ്റാന്‍ തെറാപിസ്റ്റായ അവനറിയാം. പക്ഷേ എല്ലാ കണ്‍വെന്‍ഷണല്‍ രീതികളെയും വെല്ലുവിളിച്ചായിരിക്കും അത്. ചികിത്സയുടെ അനന്തരഫലമെന്താണെന്നറിയാതെ അയാള്‍ അവളുമായി കൊടുംകാട്ടിനു നടുവിലെ ഏദനിലെത്തുന്നു. നേരത്തെ കുട്ടിയുമായെത്തി വേനല്‍ ചെലവിട്ട ഒരു കൊച്ചു വീടാണ് ഏദന്‍. ഒരു വലിയ ഓക്ക് മരത്തിന്റെ കായ്കള്‍ വീടിന്റെ മേല്‍ക്കൂരയില്‍ എല്ലായിപ്പോഴും വീണു കൊണ്ടേയിരുന്നിരുന്നു. രാത്രികളില്‍ അവയുടെ ശബ്ദം അവരെ ഭയപ്പെടുത്താന്‍ തക്കതായിരുന്നു. പിന്നെയും കുറേ കാഴ്ചകള്‍. ഇടക്ക് അവള്‍ മാത്രമായി കേള്‍ക്കുന്ന കുഞ്ഞിന്റെ ശബ്ദം. തുടക്കത്തില്‍ അവള്‍ ശാന്തയായിരുന്നെങ്കിലും പിന്നീട് ചികിത്സ പിഴക്കുന്നത് അയാളറിയുന്നുണ്ട്. ലൈംഗികാസക്തിയോടുള്ള മടുപ്പ് അവളില്‍ വിപരീതാര്‍ഥമാണുണ്ടാക്കുന്നത്. തന്റെ ആസക്തിക്ക് കാരണം അയാളാണെന്ന തിരിച്ചറിവില്‍ പിന്നെ മനസ് നിറയെ അയാളോടുള്ള പകയാണ്. അയാളുടെ കാലില്‍ കൂര്‍ത്ത സ്‌ക്രൂ അടിച്ചു കയറ്റുന്നതും അയാളുടെ ലൈംഗികാവയവം തകര്‍ക്കുന്നതുമെല്ലാം ആ പകയുടെ ബാക്കിപത്രമായിരുന്നു. അവസാനം വരെ അവന്‍ അവള്‍ക്കായി നിലകൊണ്ടു. പക്ഷേ അവസാനം അവളെയും നശിപ്പിച്ച് ഏദന്‍ വിടുന്ന അയാളുടെയടുത്തേക്ക് മുഖമില്ലാത്ത അനേകം പെണ്ണുങ്ങള്‍ വരുന്നുണ്ട്. അവളെപ്പോലെത്തന്നെയായിരുന്നു അവരില്‍ പലരുടെയും രൂപം.
സ്ത്രീ വിരുദ്ധസിനിമയെന്ന ഖ്യാതി നേടിയായിരുന്നു ആന്റിക്രൈസ്റ്റ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പച്ചത്. ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലു പോലെയാണ് ട്രയറുടെ ചിത്രങ്ങളെന്ന് നേരത്തെ ഒരു നിരൂപണത്തില്‍ വായിച്ചിരുന്നു. അത് അന്വര്‍ഥമാക്കുന്നതായിരുന്നു ഒന്നര മണിക്കൂറോളം ക്യൂ നിന്ന് ലഭിച്ച ചലച്ചിത്രാനുഭവം. കാണാനറക്കുന്ന ലൈംഗിക- ക്രൗര്യക്കാഴ്ചകള്‍. പലപ്പോളും കണ്ണടക്കാന്‍ പോലും അനുവദിക്കാത്ത വിധം ഞെട്ടിയുണര്‍ത്തുന്ന ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ദൃശ്യങ്ങള്‍ വരുന്നത്. പ്രേക്ഷകനിലേക്ക് അടിച്ചമര്‍ത്തുന്ന ഒരു തരം സാഡിസ്റ്റ് രീതി. ദൃശ്യഭാഷ വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടതു കൊണ്ടാകാം ഏറെ പ്രതീക്ഷകളോടെ കയറിയ ചിത്രം വെറുപ്പിക്കുകയാണുണ്ടായത്.(ചിത്രത്തിലെ ലൈംഗികദൃശ്യങ്ങളുടെ ആധിക്യത്തെപ്പറ്റി പറഞ്ഞും വായിച്ചു കേട്ടതും പ്രതീക്ഷക്ക് കാരണമായെന്നത് മറയ്ക്കുന്നില്ല) ദൃശ്യങ്ങളുടെ നിരന്തരമായ അലോസരപ്പെടുത്തല്‍ മനസ്സില്‍ പിന്നേയും കുറേ നാള്‍ തുടര്‍ന്നെങ്കിലും അത് സംവിധായകന്റെ ഈ സാഡിസ്റ്റ് ചിത്രീകരണരീതി കൊണ്ടു തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഒഴിവാക്കാമായിരുന്ന ചിത്രം തന്നെയായിരുന്നു ആന്റി ക്രൈസ്റ്റ്.
ഇപ്പോ എഴുത്തൊന്നുമില്ലേ?
ReplyDelete