
Thursday, February 18, 2010
തിയ്യേറ്ററിലും സ്‌ക്രീനിലും കാഴ്ചക്കാരന്‍ മാത്രം-ഷിറിന്‍
അബ്ബാസ് കിരസ്‌തോമിയുടെ ഷിറിന്‍ എന്ന ഇറാനിയന്‍ ചിത്രം സംവിധാനരീതി കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു. തിയ്യേറ്ററില്‍ കാഴ്ചക്കാരായിരിക്കുന്നവര്‍ തന്നെയായിരുന്നു
ചിത്രത്തിലെ കഥാപാത്രങ്ങളും. ഇറാനിലെ 114 നടിമാര്‍, ഒരു ഫ്രഞ്ച് യുവതി. ഇവര്‍ ഒരു തിയ്യേറ്ററിലിരുന്ന് ഒരു പെര്‍ഫോമന്‍സ് കാണുകയാണ്. പേര്‍ഷ്യന്‍ പ്രണയകഥയാണ് അവര്‍ക്ക് മുന്നിലുള്ളത്. തമാശയും പ്രണയവും ട്രാജഡിയും പാട്ടുമൊക്കെയുള്ള ഖുസ്രുവിന്റെയും ഷിറിന്റെയും കഥയാണ്. അത് ഈ 115 പേര്‍ എങ്ങിനെ കാണുന്നു എന്നാണ് സംവിധായകന്‍ പരിശോധിച്ചത്. ചിത്രത്തിലെ രംഗങ്ങളോട് കരഞ്ഞും ചിരിച്ചും നിസംഗമായിരുന്നും പ്രതികരിക്കുന്നവരുണ്ട്. അവരുടെ ജീവിതം ആ പ്രതികരണങ്ങളില്‍ നിന്നും പ്രേക്ഷകന് വായിച്ചെടുക്കാം. ഒന്നരമണിക്കൂറോളം നിറയെ മുഖങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ വൃദ്ധരും മധ്യവയസ്‌കകളുമുണ്ട്. എന്നാല്‍ എല്ലാവരും സുന്ദരികളാണ്. അതും സംവിധായകന്റെ ഒരു തന്ത്രമായി കാണാം. പ്രണയകഥയുടെ സംഗീതവും സംഭാഷണവുമെല്ലാം പശ്ചാത്തലത്തിലുള്ളതിനാല്‍ കഥയെന്താവും, എങ്ങിനെ അവസാനിക്കും എന്നുള്ള ആകാംക്ഷയും പ്രേക്ഷകനുണ്ടാവും. ചിത്രത്തില്‍ പുരുഷ പ്രേക്ഷകരുണ്ടെങ്കിലും അതെല്ലാം സ്ത്രീകളുടെ പിറകിലായാണ് കാണാന്‍ സാധിക്കുക. പ്രേക്ഷകനും പ്രേക്ഷകനും തമ്മിലുള്ള സംവാദത്തിനാണ് ഷിറിനിലൂടെ അബ്ബാസ് കിയരസ്‌തോമി അവസരം നല്‍കിയത്. ഇതുവരെ കാണാനാകാത്ത ദൃശ്യാനുഭവവും ചിത്രം പകര്‍ന്നു തന്നു.

Subscribe to:
Post Comments (Atom)
No comments:
Post a Comment